Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soumen Sen

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ജ​സ്റ്റീ​സ്‌ സൗ​മെ​ൻ സെ​ൻ എ​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി ചീ​ഫ്‌ ജ​സ്റ്റീ​സ്‌ സൗ​മെ​ൻ സെ​ൻ എ​ത്തു​ന്നു. സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ന​ൽ​കി​യ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ​യാ​ണ് സൗ​മെ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റീ​സാ​കു​ന്ന​ത്.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ല​വി​ലെ ചീ​ഫ്‌ ജ​സ്റ്റീ​സ്‌ നി​തി​ൻ ജാം​ദാ​ർ ജ​നു​വ​രി ഒ​മ്പ​തി​ന്‌ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് സെ​ൻ എ​ത്തു​ന്ന​ത്. ജ​നു​വ​രി ഒ​ൻ​പ​തി​നാ​കും പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​യി സെ​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ക.

ഡി​സം​ബ​ർ 18നാ​ണ് ജ​സ്റ്റീ​സ്‌ സൗ​മെ​ൻ സെ​ന്നി​നെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​ക്കാ​നാ​യി സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് മേ​ഘാ​ല​യ ചീ​ഫ്‌ ജ​സ്‌​റ്റി​സാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്‌. 2027 ജൂ​ലൈ 27 വ​രെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ്‌ ജ​സ്‌​റ്റി​സാ​യി അ​ദ്ദേ​ഹ​ത്തി​ന്‌ കാ​ലാ​വ​ധി​യു​ണ്ട്‌.

Latest News

Corehub Up